3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും
തിരുവനന്തപുരം: കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പൽ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പൽ കൗൺസിലുകളിലെ ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് 3 കോർപറേഷനുകളും 48 മുനിസിപ്പൽ കൗൺസിലുകളും സ്ത്രീകൾ ഭരിക്കും.
സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിൽ മൂന്നെണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
സംവരണം ചെയ്ത കോർപ്പറേഷനുകൾ ഇവയാണ്:
കൊച്ചി
തൃശൂർ
കണ്ണൂർ
87 മുനിസിപ്പൽ കൗൺസിലുകളിലെ ചെയർപേഴ്‌സൺ സ്ഥാനങ്ങളിൽ 44 എണ്ണം സ്ത്രീകൾക്കും , 6 എണ്ണം പട്ടികജാതി വിഭാഗത്തിനും, ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
പ്രധാന സംവരണ വിഭാഗങ്ങളിലെ കൗൺസിലുകൾ
പട്ടിക ജാതി (സ്ത്രീ) സംവരണം:
തിരുവല്ല (പത്തനംതിട്ട)
ഒറ്റപ്പാലം (പാലക്കാട്)
ഫറോക്ക് (കോഴിക്കോട്)
കരുനാഗപ്പളളി (കൊല്ലം)
കായംകുളം (ആലപ്പുഴ)
കൊയിലാണ്ടി (കോഴിക്കോട്)
കൽപ്പറ്റ (വയനാട്)
സ്ത്രീകൾക്ക് സംവരണം ചെയ്ത മറ്റ് മുനിസിപ്പൽ കൗൺസിലുകൾ
നെയ്യാറ്റിൻകര
വർക്കല
കൊട്ടാരക്കര
അടൂർ
പത്തനംതിട്ട
പന്തളം
ആലപ്പുഴ
മാവേലിക്കര
ഹരിപ്പാട്
പാലാ
തൊടുപുഴ
ആലുവ
അങ്കമാലി
കോതമംഗലം
പെരുമ്പാവൂർ
മൂവാറ്റുപുഴ
പൊന്നാനി
മലപ്പുറം
പെരിന്തൽമണ്ണ
നിലമ്പൂർ
കാസർഗോഡ്
ഏലൂർ
മരട്
ചാലക്കുടി
ഗുരുവായൂർ
കുന്നംകുളം
വടക്കാഞ്ചേരി
ഷൊർണൂർ
ചെറുപ്പുളശേരി
മണ്ണാർക്കാട്
കുന്നംകുളം
താനൂർ
പരപ്പനങ്ങാടി
വളാഞ്ചേരി
തിരൂരങ്ങാടി
പയ്യോളി
കൊടുവള്ളി
മുക്കം
സുൽത്താൻ ബത്തേരി
മട്ടന്നൂർ
പാനൂർ
ആന്തൂർ