.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം ആരംഭിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസട്രമെന്റ്സ് ആക്റ്റ് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക സമർപ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ 5ന്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8.
വയനാട്ടിൽ രാഹുൽ ഗാന്ധി 3ന് നാമനിർദേശ പത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓർഡർ എന്ന സോഫ്റ്റ്വെയർ മുഖേനയാണു തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. മതിയായ കാരണങ്ങളാൽ ഒരു ജീവനക്കാരനു പോളിങ് ഡ്യൂട്ടി ചെയ്യാനാകാത്ത സാഹചര്യമുണ്ടായാൽ സോഫ്റ്റ് വെയറിലെ ഡാറ്റാ എൻട്രി സമയത്തുതന്നെ കാരണം വ്യക്തമാക്കുന്നതിനുള്ള അവസരം സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്രകാരം നൽകുന്ന വിവരങ്ങളുടെ കൃത്യത അനുബന്ധരേഖകളും ഓഫിസ് രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതു സ്ഥാപന മേധാവിയുടെയും നോഡൽ ഓഫീസറുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഗുരുതരമായ ആരോഗ്യ കാരണങ്ങളാൽ ഡ്യൂട്ടി ചെയ്യാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ സഹിതവും, പങ്കാളികൾക്ക് ഇരുവർക്കും പോളിങ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള പക്ഷം അതിൽ ആവശ്യമെങ്കിൽ ഒരാളെ ഒഴിവാക്കുന്നതിന് നിയമന ഉത്തരവുകൾ സഹിതവും, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശ പ്രകാരം ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നവർക്ക് നിയമനം ലഭിക്കുന്ന പക്ഷം നിയമന ഉത്തരവ് സഹിതവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കലക്റ്റർ) നിയന്ത്രണത്തിലുള്ള ഡിസ്ട്രിക്റ്റ് ഓർഡർ സെല്ലിൽ നിയമന ഉത്തരവിലെ പരിശീലന തീയതിക്കു മുമ്പായി പോളിങ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം.
വോട്ടെടുപ്പ് ദിവസം പൊതു അവധി
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.