ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ‍്യാർഥികൾക്കും പരുക്ക്

 

file

Kerala

ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ‍്യാർഥികൾക്കും പരുക്ക്

വളയൻചിറങ്ങര ഐടിസിക്ക് മുമ്പിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം

കൊച്ചി: ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും 2 വിദ‍്യാർഥികൾക്കും പരുക്കേറ്റു. വളയൻചിറങ്ങര ഐടിസിക്ക് മുമ്പിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഐടിസി ഒന്നാംവർഷ വിദ‍്യാർഥികളായ ആദിത‍്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് ഡ്രൈവർ അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.

അഖിലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ‍്യാർഥികളുടെ പരുക്ക് ഗുരുതരമല്ല. ലോറിയിൽ നിന്നും മണ്ണും കല്ലും വീണാണ് വിദ‍്യാർഥികൾക്ക് പരുക്കേറ്റത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്നും വന്ന ലോറിയാണ് മറിഞ്ഞത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി