പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്  
Kerala

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

പുത്തൻ പീടിക അൻസി മോട്ടോഴ്സിനു സമീപം വ‍്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം

മലപ്പുറം: പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആലംമൂട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്.

ലോറിക്കുള്ളിൽ കുടുങ്ങിയ അരുൺകുമാറിനെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരുക്കേറ്റ രണ്ടു പേരെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. പുത്തൻപീടിക അൻസി മോട്ടോഴ്സിന് സമീപം വ‍്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരിൽ നിന്ന് തിരൂരിലേക്ക് ചെങ്കല്ല് കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ

സംസ്ഥാനത്തെ ആദ്യത്തെ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനമാരംഭിക്കുന്നു

ആലപ്പുഴയിൽ അഞ്ചു വ‍യസുകാരൻ തോട്ടിൽ മുങ്ങി മരിച്ചു

തിങ്കളാഴ്ച അവധിയില്ല; സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച

ഝാർഖണ്ഡിൽ അനധികൃത ഖനനത്തിനിടെ അപകടം; 4 പേർ മരിച്ചു, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം