സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

 
Kerala

പോത്തൻകോട് ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ ആണ് മരിച്ചത്

Jisha P.O.

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർക്കോണത്ത് വാഹനാപകടം. അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടർ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛൻ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ( 50) ആണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ് മകൻ സിബിയെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം ഭാഗത്തേക്ക് സ്കൂറിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. എതിരേ വന്ന ലോറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ മാത്യു ജോണിനെ മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍