.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാഹുൽ മാങ്കൂട്ടത്തിൽ |എം.എ. ഷഹനാസ്

 
Kerala

10 കോടിയല്ല 10 കുമിള! രാഹുലിന്‍റെ വക്കീൽ നോട്ടീസ് പുച്ഛിച്ചു തള്ളി ഷഹനാസ്

വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു, എന്നിട്ട് എന്തായെന്നും ഷഹനാസ് ചോദിക്കുന്നു

Namitha Mohanan

കോഴിക്കോട്: തന്നെ അപകീർത്തിപ്പെടുത്തുന്നെന്ന് കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ്. അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശകാരനാക്കി ചിത്രീകരിച്ചെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു നോട്ടീസിൽ‌ രാഹുൽ ആവശ്യപ്പെട്ടത്.

ഇതിന് എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകളാണെന്നാണ് ഷഹനാസ് മറുപടി നൽകിയത്. കോഴിക്കോട് ബീച്ചിൽ കുമിളകൾ ഊതി വീടുന്ന വീഡിയോ അടക്കമാണ് ഫെയ്സ് ബുക്കിൽ പങ്കുവച്ചത്. വ്യാജകാർഡ് ആയിട്ട് വന്നപ്പോ എന്തൊക്കെ പ്രഹസനങ്ങളായിരുന്നെന്നും ഇപ്പോൾ പവനായി ശവമായി എന്നും ഷഹനാസ് ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും അതിനാൽ തന്നെ നിർത്തേണ്ടിടത്ത് തന്നെ നിർത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഷഹനാസ് പ്രതികരിച്ചിരുന്നു. മാത്രമല്ല, ഹേമ കമ്മിറ്റിപോലെ ഒരു കമ്മിറ്റി കോൺഗ്രസിനുള്ളിൽ വച്ചാൽ കാര്യങ്ങളൊക്കെ പുറത്തു വരുമെന്നും ഷഹനാസ് പ്രതികരിച്ചിരുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ....

ഇന്നലെ നീ ആരായിരുന്നു...?

ഇന്ന് നീ ആരാണ്?

ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ?

എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു... എന്നിട്ട് പ്പോ ന്തായി ശവനായി പവനായി

കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ട്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ