Kerala

'വ്യക്തിഹത്യ നടത്തുന്നതിനെ ഭയപ്പെടുന്നില്ല': സ്വപ്നയുടെ ആരോപണങ്ങൾ തള്ളി എം. എ യൂസഫലി

സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നതിനെയും വ്യക്തിഹത്യ നടത്തുന്നതിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വ്യവസായി എം. എ യൂസഫലി. പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും. അതു കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിൽ വച്ചായിരുന്നു യൂസഫലിയുടെ പ്രതികരണം.

ആരെങ്കിലുമൊക്കെ അതുമിതും പറയുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ല. സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നതിനെയും വ്യക്തിഹത്യ നടത്തുന്നതിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി നേരിടണമെങ്കിൽ അതു ലീഗൽ വിഭാഗം നോക്കി ക്കൊള്ളുമെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യാനായി യൂസഫലിയെ വിളിപ്പിച്ചു എന്ന വാർത്ത രാവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അതു റിപ്പോർട്ട് ചെയ്തവരോട് തന്നെ ചോദിക്കണം എന്നായിരുന്നു യൂസഫലിയുടെ മറുപടി.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ