കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു

 
Kerala

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു

ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസിന് ഗുരുതരമായി പരുക്കേറ്റു

Namitha Mohanan

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മദ്രസ അധ്യാപകൻ കൂടിയായ മഞ്ചേരി നെല്ലിക്കുത്ത് ജസിൻ സുഹുരിയാണ് (22) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസിന് (24) ഗുരുതരമായി പരുക്കേറ്റു. ഗുണ്ടൽപെട്ടിൽനിന്നു കോഴിക്കോട്ടെക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് ഇവർ യാത്ര ചെയ്ത ബൈക്കിലിടിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് ബിജെപി താഴെ വീഴുമോ? അവിശ്വാസത്തിനൊരുങ്ങി യുഡിഎഫ്, സ്വതന്ത്രന്‍റെ വോട്ട് നിർണായകം

അഴുക്കുചാലിൽ ഇറങ്ങി നിന്ന് കേക്ക് മുറിച്ച് ബിജെപി കൗൺസിലറുടെ പിറന്നാൾ പ്രതിഷേധം|Video

പ്രകൃതി വിരുദ്ധ പീഡനം അടക്കം 20 ഓളം പോക്സോ കേസുകൾ; മദ്രസ അധ‍്യാപകൻ പിടിയിൽ

ജവാൻ റം ഉത്പാദനം നിലച്ച സംഭവം; അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു

ഇസ്‌ലാമിക വത്കരണത്തിന് തടയിടാൻ ഡെൻമാർക്ക്; പൊതുയിടങ്ങളിൽ ബാങ്ക് വിളിക്ക് നിരോധനം ഏർപ്പെടുത്തിയേക്കും