''അധ‍്യാപകരുടെ ജോലി നഷ്ടമാവുന്ന സാഹചര‍്യമുണ്ടാവും''; സ്കൂൾ സമയമാറ്റത്തിൽ മദ്രസ ടീച്ചേഴ്സ് യൂണിയൻ

 
Kerala

''അധ‍്യാപകരുടെ ജോലി നഷ്ടമാവുന്ന സാഹചര‍്യമുണ്ടാവും''; സ്കൂൾ സമയമാറ്റത്തിൽ മദ്രസ ടീച്ചേഴ്സ് യൂണിയൻ

സ്കൂൾ സമയമാറ്റത്തിൽ കൂടിയാലോചനകൾ നടക്കണമെന്നും മദ്രസ ടീച്ചേഴ്സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു

Aswin AM

തിരുവനന്തപുരം: സ്കൂൾ സമയമാറ്റം കൊണ്ടുവന്നാൽ പല അധ‍്യാപകരുടെയും ജോലി തന്നെ നഷ്ടമാവുന്ന സാഹചര‍്യമുണ്ടാവുമെന്ന് മദ്രസ ടീച്ചേഴ്സ് യൂണിയൻ. ഇക്കാര‍്യത്തിൽ കൂടിയാലോചനകൾ നടക്കണമെന്നും തങ്ങളുടെ അഭിപ്രായം കൂടി കേൾക്കണമെന്നും അതിനു ശേഷമേ നടപടി സ്വീകരിക്കാവൂയെന്നും കേരള ടീച്ചേഴ്സ് യൂണിയൻ പറഞ്ഞു.

മൂന്ന് വിഷയങ്ങൾ വീതം രണ്ടു മണിക്കൂറാണ് മദ്രസ പഠനത്തിന് വേണ്ടതെന്നും സ്കൂൾ സമയമാറ്റം കൊണ്ടുവന്നാൽ ഒരു മണിക്കൂർ പോലും ലഭിക്കാത്ത സാഹചര‍്യമുണ്ടാവുമെന്നും ഇതോടെ മതപഠനം പൂർണമായി പഠിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര‍്യങ്ങൾ പോകുമെന്നും മദ്രസ ടീച്ചേഴ്സ് യൂണിയൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്