അനുരാജ്
കൊച്ചി: കളമശേരി ലഹരിക്കേസിലെ മുഖ‍്യപ്രതി പിടിയിൽ. കോളെജിലെ മൂന്നാം വർഷ വിദ‍്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജാണ് പിടിയിലായത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പരിശോധിക്കും.
ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് അനുരാജ് ആണെന്നാണ് കേസിൽ പിടിയിലായ മറ്റു പ്രതികൾ മൊഴി നൽകിയത്.
അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങുകയും അതിൽ രണ്ടുകിലോ കളമശേരി പോളി ടെക്നിക് ഹോസ്റ്റലിൽ എത്തിച്ചതായാണ് വിവരം. അതേസമയം കഞ്ചാവ് തന്നത് ഇതരസംസ്ഥാനക്കാരൻ സുഹൈൽ ഭായ് ആണെന്നായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ ഷാലിഖിന്‍റെ മൊഴി.