KSRTC Buses
KSRTC Buses 
Kerala

മണ്ഡല, മകരവിളക്ക്: കെഎസ്ആർടിസിക്ക് വരുമാനം 38.88 കോടി

സന്നിധാനം: മണ്ഡല, മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി നടത്തിയ സർവീസ് വഴി കെഎസ്ആർടിസിക്ക് ഇക്കുറി ലഭിച്ചത് 38.88 കോടി രൂപ. മണ്ഡലകാലം ആരംഭിച്ചത് മുതൽ പമ്പ- നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയ്ൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളും നടത്തി. ആകെ 64.25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്.

ജനുവരി 15ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മുതൽ ജനുവരി 16ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയ്ൻ സർവീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവീസുകളും നടത്തി.

ശബരിമല നട അടയ്ക്കുന്ന ഇന്നു രാത്രി വരെ ചെയ്ൻ സർവീസുകളും, നാളെ പുലർച്ചെ 4 മണി വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫിസർ പറഞ്ഞു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു