മലക്കപ്പാറയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പുലി ആക്രമിച്ചു

 

symbolic image

Kerala

മലക്കപ്പാറയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പുലി ആക്രമിച്ചു

കുഞ്ഞിന്‍റെ തലയ്ക്കാണ് പരുക്കേറ്റത്.

Ardra Gopakumar

തൃശൂര്‍: മലക്കപ്പാറയില്‍ നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.

താത്കാലിക ഷെഡ്ഡിൽ കയറിയ പുലി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുഞ്ഞിന്‍റെ തലയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

ബെംഗലുരൂവിൽ നിന്നെത്തിയ ബസിൽ ലക്ഷങ്ങളുടെ കള്ളപ്പണം; 2 പേർ കസ്റ്റഡിയിൽ