സരസ്വതി, മണികണ്ഠൻ, റീന  
Kerala

മാറഞ്ചേരിയിൽ പൊള്ളലേറ്റ് മരണം 3 ആയി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കുട്ടികൾക്ക് സാരമായി പരുക്കുൾ മാത്രമാണുള്ളത്.

മലപ്പുറം: പൊന്നാനിയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ 3 പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്. ആദ്യം സരസ്വതിയാണ് മരിച്ചത്. തൊട്ടുപിന്നാലെ മണികണ്ഠനും റീനയും മരിച്ചു. ഇവര്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു. ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ തൊട്ടടുത്ത മുറിയിവായിരുന്നതിനാൽ കുട്ടികൾക്ക് സാരമായി പരുക്കുൾ മാത്രമാണുള്ളത്.

പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പെട്രോളിന്‍റെ അവശിഷ്ടങ്ങളും, കുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുട‍ർന്നുള്ള ആത്മഹത്യായാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ