നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിലെ 6 പേർക്ക് രോഗ ലക്ഷണം; റൂട്ട് മാപ്പ് പുറത്തുവിട്ടു

 
Kerala

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിലെ 6 പേർക്ക് രോഗ ലക്ഷണം; റൂട്ട് മാപ്പ് പുറത്തുവിട്ടു

സമ്പർക്ക പട്ടികയിൽ 49 പേർ; 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറി

മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെിലേറ്ററിലുള്ള രോഗിക്ക് ആന്‍റി ബോഡി നൽകി നിരീക്ഷണത്തിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. കൂടാതെ രോഗിയുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും പുറത്തുവിട്ടു.

49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ 6 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. പട്ടികയിലുള്ള 45 പേര്‍ ഹൈ-റിസ്‌ക്ക് കാറ്റഗറിയിലാണ്. 12 പേർ കുടുംബാംഗങ്ങളാണ്. രോഗ ലക്ഷണങ്ങളുള്ള 5 പേർ മഞ്ചേരി മെഡി. കോളെജിൽ ചികിത്സയിലും ഒരാൾ എറണാകുളത്ത് ഐസൊലേഷനിലും കഴിയുകയാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേരുടെ സ്രവസാമ്പിളുകൾ പരിശോധിച്ചതില്‍ ആദ്യഘട്ടത്തില്‍ എല്ലാം നെഗറ്റീവാണെങ്കിലും 21 ദിവസം ക്വാറീനില്‍ കഴിയാൻ നിര്‍ദേശിച്ചിതായും മന്ത്രി പറഞ്ഞു.

ഏപ്രിൽ 25 നാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ സ്ത്രി കടുത്ത പനി മൂലം വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. പനി, ശ്വാസതടസം എന്നിവ വിട്ടുമാറാതെ വന്നതോടെ, മേയ് 1ന് ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു മാറ്റി. നിരീക്ഷണത്തിൽ നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും മേയ് 8ന് പരിശോധനഫലം പോസിറ്റീവാണെന്ന അറിയിപ്പ് വന്നു.

പ്രതിരോധ പ്രവർത്തനത്തിന് 25 കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി പറയുന്നു. രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കി.മീ. ചുറ്റളവിൽ കണ്ടെയ്‌മെന്‍റ് സോൺ പ്രഖ്യാപിച്ചു. സമീപ ജില്ലകളിലും പരിശോധന നടത്തും. രോ​ഗത്തിന്‍റെ ഉറവിടം വ്യക്തമാല്ലാത്തതിനാൽ ഇതിനെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി