Kerala

അമെരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തണുപ്പിനെ പ്രതിരോധിക്കാനുപയോഗിച്ച ഹീറ്ററിൽ നിന്ന് ഉയർന്ന വാതകം ശ്വസിച്ചാവാം മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു

വാഷിങ്ടൺ: അമെരിക്കയിൽ നാലംഗ മലയാളി കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ. കൊല്ലം ഫാത്തിമ മാതാ കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്‍ട്രിയുടെ മകനും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

തണുപ്പിനെ പ്രതിരോധിക്കാനുപയോഗിച്ച ഹീറ്ററിൽ നിന്ന് ഉയർന്ന വാതകം ശ്വസിച്ചാവാം മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ