രാജേഷ് 
Kerala

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശൂരിൽ യുവാവ് അറസ്റ്റിൽ‌

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജേഷിനെ അറസ്റ്റ് ചെയ്യുന്നത്

തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണത്ത് താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജേഷിനെ അറസ്റ്റ് ചെയ്യുന്നത്. പരിശോധനയിൽ മലമ്പാമ്പിന്‍റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തി. മലമ്പാമ്പിന്‍റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കോൽക്കത്തിൽ പിറന്നാൾ ദിനത്തിൽ ഫ്ലാറ്റിലെത്തിച്ച് 20 കാരിയെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

മുംബൈയിൽ ഗണേശ നിമജ്ജന ചടങ്ങിനിടെ വൈദ്യുതി കമ്പിയിൽ തട്ടി അപകടം; ഷോക്കേറ്റ് ഒരാൾ മരിച്ചു, 5 പേർക്ക് പരുക്ക്

യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ