Kerala

ബസിൽ യുവാവിന്‍റെ നഗ്നതാ പ്രദർശനം: ദുരനുഭവം പങ്കുവച്ച് യുവതി (video)

കോഴിക്കോട് സ്വദേശിയാണ് ഇയാൾ

MV Desk

അങ്കമാലി: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിയും സിനിമാ പ്രവർത്തയുമായ നന്ദിത ശങ്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയൊ ചർച്ചയാവുകയാണ്.

ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയുടെ ആവശ്യത്തിനായി നന്ദിത എറണാകുളത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്രചെയ്യുകയായിരുന്നു. അങ്കമാലിയിൽ നിന്നുമാണ് സവാദ് (27) ബസിൽ കയറിയത്.സ്ത്രീകൾക്ക് മുൻഗണനയുള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് പ്രതിയായ സവാദ് ഇരുന്നത്. ബസ് എടുത്തതോടെ ഇയാൾ നന്ദിതയോട് മോശമായി പെരുമാറാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ല, പിന്നീട് ഇയാൾ നഗ്നത പ്രദർശനം നടത്താൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് സീറ്റിൽ നിന്നും എഴുന്നേറ്റ ഇയാൾ അത്താണിയിൽ സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ കണ്ടക്‌ടർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കുതറി ഓടുകയായിരുന്നു. ഇതോടെ കൂടുതൽ യാത്രക്കാരും നാട്ടുകാരും കൂടി ഇയാളെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിൽ ഏൽപ്പിച്ചു.

കോഴിക്കോട് സ്വദേശിയാണ് ഇയാൾ. ഇത്തരമൊരു പ്രശ്നം ഉണ്ടായപ്പോൾ കെഎസ്ആർടിസി ജീവനക്കാരും ഒരു നിയമവിദ്യാർഥിയുമാണ് അനുകൂലിച്ച് ഒപ്പമുണ്ടായിരുന്നതെന്നും നന്ദിത പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു