ബാബു വർഗീസ്

 
Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം; ഫലം വന്നപ്പോൾ മീശ പോയി

ബാബു വർഗീസ് എന്നയാൾക്കാണ് തന്‍റെ മീശ വടിക്കേണ്ടതായി വന്നത്

Aswin AM

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം വച്ചയാൾക്ക് തിരിച്ചടി. ബാബു വർഗീസ് എന്നയാൾക്ക് ഇതേത്തുടർന്ന് തന്‍റെ മീശ വടിക്കേണ്ടതായി വന്നു. എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു ബാബു വർഗീസ് സുഹൃത്തുക്കളുമായി പന്തയം വച്ചത്. അല്ലാത്ത പക്ഷം 'മീശ വടിക്കലും കുപ്പിയുമായിരുന്നു'പന്തയ വ‍്യവസ്ഥ.

എന്നാൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് വിജയിച്ചതോടെ ബാബു വർഗീസ് പറഞ്ഞ വാക്ക് പാലിച്ചു. എൽഡിഎഫ് മികച്ച ഭരണമായിരുന്നു നഗരസഭയിൽ കാഴ്ചവച്ചതെന്നും എങ്ങനെയാണ് യുഡിഎഫ് തൂത്തുവാരിയതെന്ന് മനസിലാകുന്നില്ലെന്നും ബാബു വർഗീസ് പ്രതികരിച്ചു.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച