mananthavady protest against wild elephant attack wayanad 
Kerala

കാട്ടാന ആക്രമണം: നിരോധനാജ്ഞ, മാനന്തവാടിയിൽ നാട്ടുകാരുടെ പ്രതിഷേധം

മുഴുവൻ റോഡുകളും ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് നാട്ടുകാർ

വയനാട്: മാനന്തവാടിയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളം ആയിട്ടും കൃത്യമായ നടപടി വനംവകുപ്പ് സ്വീകരിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

മുഴുവൻ റോഡുകളും ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് നാട്ടുകാർ. മാനന്തവാടി നഗരത്തിനു മുന്നിലും അജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മാനന്തവാടി മെഡിക്കൽ കോളെജിനു മുന്നിലും നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കലക്‌ടറും ഡിഎഫ്ഒയും സ്ഥലത്തെത്തിട്ടല്ലാതെ പോസ്റ്റ്മാർട്ടം നടത്താൻ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ട്രാക്‌ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജി (47) ആണ് രാലിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇതിനു പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ അധികൃതർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു