ലിസ്റ്റിൻ സ്റ്റീഫൻ

 
Kerala

മഞ്ഞുമ്മൽ ബോയ്സ് കേസ്: ലിസ്റ്റിൻ സ്റ്റീഫനെ പ്രതി ചേർക്കണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് തേടി കോടതി

എറണാകുളം മജിസ്ട്രേറ്റ് കോടതി മരട് പൊലീസിനോടാണ് റിപ്പോർട്ട് തേടിയത്.

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാവ് ലിസ്റ്റിൻ‌ സ്റ്റീഫനെ പ്രതി ചേർക്കണമെന്ന പരാതിക്കാരന്‍റെ ആവശ്യത്തിൽ റിപ്പോർട്ട് തേടി കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതി മരട് പൊലീസിനോടാണ് റിപ്പോർട്ട് തേടിയത്.

ലിസ്റ്റിൻ സ്റ്റീഫന്‍റെ അക്കൗണ്ടിൽ നിന്നും പറവ ഫിലിംസിന്‍റെ അക്കൗണ്ടിലേക്ക് ഏഴ് കോടി നൽകുകയായിരുന്നു. പിന്നീട് അത് ഒമ്പത് കോടിയായി തിരിച്ച് നൽകുകയായിരുന്നു എന്നാണ് പരാതിക്കാരന്‍റെ മൊഴി.

ഇത് മണി ലെൻഡിങ് ആക്റ്റ്, മണി ലോണ്ടറിങ് ആക്റ്റ് പ്രകാരം ലിസ്റ്റിൻ അനധികൃതമായി പണമിടപാട് നടത്തിയെന്നാണ് പരാതിക്കാരന്‍റെ വാദം. ലിസ്റ്റിന് പുറമെ സുജിത് നായർ, മാർവാസീൻ എന്നിവരെയും പ്രതിച്ചേർക്കണമെന്നതാണ് പരാതിക്കാരന്‍റെ ആവശ്യം.

ദൈവമില്ലെന്നു പറഞ്ഞവർ ഭഗവദ് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു: അണ്ണാമലൈ

31 വർഷത്തിനു ശേഷം നാട്ടിലെത്തിയ പിടികിട്ടാപ്പുള്ളി പെട്ടു

അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി

പറക്കുന്നതിനിടെ കോക്പിറ്റ് ഡോർ തുറക്കാൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി താഴെയിറക്കി

പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുത്തയാൾ പാമ്പ് കടിയേറ്റ് മരിച്ചു