പി.ജെ. കുര്യൻ  
Kerala

മാരാമൺ കൺവെൻഷൻ വിവാദം; പ്രതികരണവുമായി പി.ജെ. കുര്യൻ

സഭാം​ഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നു പി.ജെ. കുര്യൻ വിശദമാക്കി.

Megha Ramesh Chandran

തിരുവനന്തപുരം: മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അം​ഗം പി.ജെ. കുര്യൻ. വി.ഡി. സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്.

സഭാം​ഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്‍റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പി.ജെ. കുര്യൻ വിശദമാക്കി. സംഭവിച്ചത് കമ്യൂണിക്കേഷൻ ​ഗ്യാപ്പെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുണ്ടെന്നും കുര്യൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ കോൺ​ഗ്രസ് പുനഃസംഘടന വേണമെന്നായിരുന്നു പി.ജെ. കുര്യന്‍റെ പ്രതികരണം. കെ. സുധാകരൻ മാറണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.

നേതാക്കളുടെ അഭിപ്രായ സമന്വയം വേണം. ഒരുപാട് പേരുടെ പേരുകൾ പരി​ഗണനയിലുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം

വടക്കാഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ