വീണ വിജയൻ

 
Kerala

മാസപ്പടി കേസിൽ വീണ വെള്ളിയാഴ്ച ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇഡിക്ക് മെയില്‍

അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്

Namitha Mohanan

കൊച്ചി: മാസപ്പടി കേസിൽ ഇഡിക്ക് മുൻപാകെ വെള്ളിയാഴ്ച വീണ വിജയൻ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും മെയിലില്‍ വീണ അറിയിച്ചു.

അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. പുതിയ സമൻസ് ഇഡി നൽകും. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് ഇഡി നല്‍കിയ നിർദേശം.

ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വീണയടക്കം 9 പേർ‌ക്കാണ് ഇഡി നോട്ടീസയച്ചത്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്‍റ് മാനേജിങ് ഡയറക്റ്റർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്റ്റർമാരാണ് ഇവർ.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ