Kerala

മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് മാസ്‌ക് നിർബന്ധമാക്കി

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിർദേശം. മലപ്പുറത്ത് എച്ച്1എന്‍റ1 പനിമൂലം മരിച്ച 4 പേരിൽ 3 പേരും കുട്ടികളായതിനെ തുടർന്നാണ് നിർദേശം.

2009ന് ശേഷം ജില്ലയിൽ കൂടുതൽ എച്ച്1എന്‍റ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടലുകൾ പ്രകാരം കൊച്ചു കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്.

പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് പ്രധാനമായ ലക്ഷ‍ണങ്ങൾ. മാസ്കിന്‍റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു