കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്ക്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടു 
Kerala

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്ക്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടു

കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്

തൃശൂർ: കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്ക്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അ​ധ്യാ​പ​ക​ർ മു​ത​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള 120 ഓ​ളം പേ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഡി​സം​ബ​ർ ഒ​ന്നാം തീ​യ​തി മു​ത​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ആ​രും ജോ​ലി​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ര​ള ​ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഉത്തരവി​റ​ക്കി.

കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി താ​ത്കാ​ലി​ക അധ്യാപക-അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചത്. എ​ന്നാ​ൽ പ​ദ്ധ​തി​യേ​ത​ര വി​ഹി​ത​ത്തി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​ത് മൂ​ല​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വൈ​സ് ചാ​ൻ​സ​ല​റുടെ ഉത്തരവ്. പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ഒ​രു അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്കു​വ​ച്ച് താ​ത്​കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന സം​ഭ​വം ആ​ദ്യ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ