അലൻ വോക്കർ ഷോയ്ക്കിടെ വ്യാപകമോഷണം file
Kerala

അലൻ വോക്കർ ഷോയ്ക്കിടെ വ്യാപകമോഷണം

ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Megha Ramesh Chandran

കൊച്ചി: ഞായറാഴ്ച രാത്രി ബോൾ​ഗാട്ടി പാലസ് ​ഗ്രൗണ്ടിൽ ലോകപ്രശസ്ത സം​ഗീതജ്ഞൻ അലൻവോക്കറുടെ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയി. വിലകൂടിയ മുപ്പതോളം സ്മാർട് ഫോണുകളാണ് നഷ്ടമായത്.

ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ്‌ പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സം​ഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം.

മറ്റു സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. ആറായിരത്തോളം കാണികളാണ് കൊച്ചിയിൽനടന്ന പരിപാടിയിൽ പങ്കെടുത്തത്. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ഗതാ​ഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തിയിരുന്നു. ലോകപര്യടനത്തിന്‍റെ ഭാ​ഗമായി ഇന്ത്യയിലെത്തിയതായിരുന്നു നോർവീജിയൻ സം​ഗീതജ്ഞൻ അലൻവാക്കർ.

അബുദാബിയിൽ വാഹനാപകടം: മലയാളി വ്യവസായിയുടെ മൂന്ന് മക്കൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം

ആകാശപാത തുറക്കുന്നു, എല്ലാം ശരിയാകും: കൊച്ചിയിലെ യാത്രാക്ലേശത്തിനു മാർച്ചിൽ പരിഹാരം | Video

ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് തരൂർ; ജനം പരിഹസിച്ച് ചിരിക്കുന്ന സാഹചര്യമുണ്ടാക്കരുതെന്ന് മുരളീധരൻ

മകരവിളക്ക് മഹോത്സവം; 900 ബസുകൾ സജ്ജമായി, ആവശ്യമെങ്കിൽ നൂറു ബസുകൾ കൂടി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി

മൂവാറ്റുപുഴ പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റിനുമെതിരേ കെസ്