Kerala

ഇടക്കാല ജാമ്യം തുടരാൻ കോടതി ഉത്തരവായി, വീണ്ടും ഉപവാസ പന്തലിൽ എത്തി മാത്യു കുഴൽനടാനും, മുഹമ്മദ്‌ ഷിയാസും

ചൊവ്വ ഉച്ചക്ക് കോടതിയിൽ വീണ്ടും ഹാജരാകാൻ പറഞ്ഞിരുന്നു

Renjith Krishna

കോതമംഗലം : കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടതിൽ പ്രതിക്ഷേധിച്ച് നടത്തിവന്ന പ്രതിഷേധ സമര പന്തലിൽ നിന്ന് തിങ്കളാഴ്ച രാത്രി പോലീസ് അറെസ്റ്റ്‌ ചെയ്ത് കൊണ്ടുപോയ മുവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനടാനും, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിനും ചൊവ്വ പുലർച്ചെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചൊവ്വ ഉച്ചക്ക് കോടതിയിൽ വീണ്ടും ഹാജരാകാൻ പറഞ്ഞിരുന്നു.

വീണ്ടും ഹാജറായപ്പോൾ ഇടക്കാല ജാമ്യം തുടരാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെ തുടർന്ന് വീണ്ടും ഉപവാസ പന്തലിൽ ഇരുവരും എത്തി. പെരുമ്പാവൂർ എം എൽ എ അഡ്വ. എൽദോസ് കുന്നപ്പിള്ളിയും, മുവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനാടനുമാണ് ഉപവാസ സമരം അനുഷ്ഠിക്കുന്നത്

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി