എം.ബി. രാജേഷ് 
Kerala

കരിമീൻ കഴിക്കുമ്പോൾ കായലിലെ മാലിന്യത്തെക്കുറിച്ച് ഓർമിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

78% വീട്ടുകിണറുകളിലും കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലുണ്ടെന്നു മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: കേരളത്തിലെ 82 ശതമാനം പൊതുജലാശയങ്ങളിലും 78% വീട്ടുകിണറുകളിലും കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലുണ്ടെന്നു മന്ത്രി എം.ബി. രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോൾ ഇത് ഓർമയിൽ വേണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ നടത്തിയ പഠനത്തിലാണു ഞെട്ടിപ്പിക്കുന്ന കണ്ടെത്തലെന്നും മന്ത്രി പറഞ്ഞു.

ഭൂരിഭാഗം വീടുകളിലം ശാസ്ത്രീയമായി നിർമിച്ച സെപ്റ്റിക് ടാങ്കുകൾ ഇല്ല. കിണറും ടാങ്കും തമ്മിൽ ആവശ്യമായ അകലം ഇല്ല. 3 വർഷം കൂടുമ്പോൾ ടാങ്കുകളിലെ സെപ്റ്റേജ് മാലിന്യം നീക്കുന്നതാണു ശാസ്ത്രീയം. ഇതിനായി പ്രവർത്തിക്കുന്ന പല സംഘങ്ങളും അവ പുഴയിലും കായലിലും തള്ളുന്നു. കൊച്ചി നഗരത്തിൽ ഒരു ദിവസം മാത്രം 250 ടാങ്കർ മാലിന്യം ഇങ്ങനെ തള്ളുന്നു. ശുചിമുറി മാലിന്യസംസ്കരണ പ്ലാന്‍റുകൾക്കു സ്ഥലം കണ്ടെത്തിയെന്നും ചേർത്തയിലേത് നാളെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വ്യക്തിശുചിത്വത്തിലെ പുരോഗതി പൊതുശുചിത്വത്തിൽ ഉണ്ടായിട്ടില്ല. മയക്കുമരുന്നു വ്യാപനത്തിന് എതിരെ ബോധവൽക്കരണം നടത്തുന്നതിൽ മാതൃകയായ കേരളത്തിലെ മാധ്യമങ്ങൾ മാലിന്യസംസ്കരണത്തിലും ജനങ്ങളുടെ മനോഭാവം മാറ്റാൻ പിന്തുണ നൽകണമെന്നു മന്ത്രി അഭ്യർഥിച്ചു.

വഴിയിൽ വലിച്ചെറിഞ്ഞ മാലിന്യസഞ്ചിയിൽ നിന്നു കിട്ടിയ കടലാസിലെ ഫോൺനമ്പറിൽ ഒരു നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരൻ കൊറിയർ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞു വിളിച്ചപ്പോൾ എത്തിച്ചേർന്നത് ഐടി കമ്പനി ഉദ്യോഗസ്ഥന്‍റെ വീട്ടിലാണ്. 10,000 രൂപ പിഴ നോട്ടിസ് നൽകിയപ്പോൾ മാധ്യമങ്ങളെ അറിയിക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു.

ഉന്നത പദവികളിലുള്ളവർ പോലും ഇത്തരം പ്രവൃത്തികൾ ചെയ്ത ശേഷം സിംഗപ്പൂരിലെയും ഗൾഫിലെയും വൃത്തിയുള്ള പരിസരം കണ്ടില്ലേ എന്ന‌ു സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതുകയാണെന്നും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി. മാലിന്യശേഖരണത്തിനായി ഹരിതകർമസേന വന്നപ്പോൾ വലിയ എതിർപ്പ് ഉയർന്നു.

ചെറിയ യൂസർഫീ കൊടുക്കാൻ പോലും ആളുകൾ തയാറായല്ല. ഓരോ വ്യക്തിക്കും മാലിന്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾക്ക് ഇഷ്ടം പോലെ മാലിന്യം എവിടെയും വലിച്ചെറിയാൻ അവകാശമുണ്ടെന്നും അത് സംസ്‌കരിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നുമുള്ള മനോഭാവമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ഹരിതകർമസേന വന്നപ്പോൾ പ്ലാസ്റ്റിക് മാലിന്യം എത്രയായാലും അവർ ശേഖരിക്കുമെന്ന ചിന്താഗതി വളർന്നുവരുന്നതു ശരിയായ രീതിയല്ലെന്നും അത്തരം വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്നും ചടങ്ങിൽ അധ്യക്ഷനായ വി.കെ.

പ്രശാന്ത് എംഎൽഎ പറഞ്ഞു. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ്ഡബ്ല്യുഎംപി) ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജി, ജില്ലാ പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫൻ, എൻ. ജഗജീവൻ, പി.എൻ. അരുൺരാജ്, പി.എസ്. സുജ എന്നിവർ സംസാരിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍