കോട്ടയം: എസ്എച്ച് മെഡിക്കല്‍ സെന്‍ററുമായി ചേര്‍ന്ന് മാധ്യമ പ്രവർത്തകർക്കായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് നഗരസഭ അധ‍്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകർക്കുള്ള ചികിത്സ ഇളവുകള്‍ ലഭ്യമാക്കുന്ന പ്രിവിലേജ് കാര്‍ഡിന്‍റെ വിതരണോദ്ഘാടനം എസ്എച്ച് മെഡിക്കൽ സെന്‍റർ ഡയറക്ടർ സിസ്റ്റർ കാതറൈൻ നെടുപുറം എസ്.എച്ച്. നിർവഹിച്ചു. പ്രസ് ക്ലബ് ഡ്രോപ്സ് ഓഫ് ലൈഫ് കൺവീനർ അഞ്ജു ജെ. അച്ചാമ്മ ആദ്യ കാർഡ് ഏറ്റുവാങ്ങി.
പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് അനീഷ് കുര്യന്‍ അധ‍്യക്ഷത വഹിച്ചു. സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, വാര്‍ഡ് കൗണ്‍സിലര്‍ ജയ്മോള്‍ ജോസഫ്, മെഡിക്കല്‍ സെന്‍റർ പിആര്‍ഒ അഞ്ജു അലക്സ് എന്നിവര്‍ സംസാരിച്ചു. ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.ബെന്‍ സേവ്യർ ക്യാംപിന് നേതൃത്വം നല്‍കി.