ലയണൽ മെസി
തിരുവനന്തപുരം: ഐതിഹാസിക ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്‍റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് കേസ് അന്വേഷിക്കുന്ന ജിഎസ്ടി പ്രത‍്യേക അന്വേഷണ സംഘം ഇഡിക്ക് കത്തയക്കും. 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് ജിഎസ്ടി പ്രത‍്യേക അന്വേഷണ സംഘം പറയുന്നത്.
ഇതിൽ 7 കമ്പനികൾക്ക് ജിഎസ്ടി രജിസ്ട്രേഷനില്ലെന്നും അന്വേഷണത്തിൽ വ‍്യക്തമായിട്ടുണ്ട്. ഇടപാട് നടന്ന കമ്പനികൾ ഷെൽ കമ്പനികളാണോയെന്ന സംശയത്തിലാണ് എസ്ഐടി.
സംഭവത്തിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നുവെന്ന് കഴിഞ്ഞ ദിവസം എസ്ഐടി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് 2 ധനകാര‍്യ സ്ഥാപനങ്ങളിൽ നിന്നും കോടികൾ എത്തിയതായും എസ്ഐടി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.