കെ.ബി. ജയചന്ദ്രൻ
തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കായുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെട്രൊവാർത്ത ചീഫ് ഫോട്ടൊഗ്രാഫർ കെ. ബി. ജയചന്ദ്രൻ മികച്ച ഫോട്ടൊഗ്രാഫർക്കുള്ള അവാർഡിനർഹനായി.
10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും