.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: ശിശുദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരം "മെട്രൊ വാർത്ത' ചീഫ് ഫൊട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രന്.
തിരുവനന്തപുരം പിടിപി നഗറിന് സമീപം "കൂട് ' വീട്ടിൽ കെ.ബി ജയചന്ദ്രൻ കാൽനൂറ്റാണ്ട് കാലത്തോളമായി പ്രസ് ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഫൊട്ടോഗ്രാഫർ, സംസ്ഥാന ടൂറിസം വകുപ്പിന്റെ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ അനിത, മകൾ ജാൻകി.
ശിശുദിനാഘോഷ പരിപാടിയിലെ മികച്ച സമഗ്ര കവറേജിനുളള പത്ര മാധ്യമ പുരസ്ക്കാരം ദേശാഭിമാനിയും കേരള കൗമുദിയും പങ്കിട്ടപ്പോൾ മികച്ച സമഗ്ര കവറേജിനുളള ദൃശ്യമാധ്യമ പുരസ്ക്കാരം മനോരമ ന്യൂസും കൈരളി ന്യൂസും പങ്കിട്ടു. വാർത്താ ചിത്രം വിഭാഗത്തിൽ പ്രത്യേക പുരസ്ക്കാരങ്ങൾ മാതൃഭൂമി തിരുവനന്തപുരം ന്യൂസ് ഫോട്ടോഗ്രാഫർ എം.പി. ഉണ്ണികൃഷ്ണനും ദേശാഭിമാനി ഫോട്ടോഗ്രാഫർ ഷിബിൻ ചെറുകരയ്ക്കും ലഭിച്ചു.
പുരസ്ക്കാരങ്ങൾ ഇന്നു നടക്കുന്ന മാധ്യമ സാഹിത്യ അവാർഡ് ദാന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ വിതരണം ചെയ്യുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.