ഏബിൾ സി. അലക്സ്

 
Kerala

നവപ്രതിഭ സാഹിത്യവേദിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം മെട്രൊ വാർത്ത റിപ്പോർട്ടർ ഏബിൾ സി. അലക്സിന്

മാധ്യമ രംഗത്തിന് പുറമേ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്

തിരുവനന്തപുരം: തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം മെട്രൊ വാർത്ത ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്. മേയ്‌ 24 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാ ഘോഷ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം എം.ആർ. ഗോപകുമാർ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള ഏബിളിന്‍റെ നിരവധി ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികളും,സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളുമാണ് പത്രത്താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്. മാധ്യമ രംഗത്തിന് പുറമേ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്. കായിക, ചലച്ചിത്ര ചിത്രീകരണ, സാംസ്‌കാരിക വാർത്തകൾ ഉൾപ്പടെ നിരവധി വാർത്തകൾ ഏബിൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ചേലാട് ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്‍റ്. സ്റ്റീഫൻസ് ബെസ്‌-അനിയ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ

വായിൽ ഡിറ്റണേറ്റർ തിരുകി പൊട്ടിച്ചു‌; കണ്ണൂരിൽ നിന്ന് കാണാതായ യുവതി‌ കൊല്ലപ്പെട്ടു

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം; നാലാമത്തെ അറസ്റ്റും രേഖപ്പെടുത്തി

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്