Kerala

സംസ്ഥാനത്തെ 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ യുപിഎസ് സി അംഗങ്ങൾക്ക് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സെലക്ഷന്‍റെ അടിസ്ഥാനത്തിലാണ് നിയമനം. കേരളം നൽകിയ 60 സൂപ്രണ്ട് മാരുടെ ലിസ്റ്റിൽ നിന്നും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥർക്ക് ആണ് നിയമനം. സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ യുപിഎസ് സി അംഗങ്ങൾക്ക് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്തു.

ഐപിഎസ് ലഭിച്ചവർ :

കെ.കെ. മാർക്കോസ്, എ. അബ്ദുൾ റാഷി, പി.സി. സജീവൻ, വി.ജി വിനോദ് കുമാർ, പി.എ. മുഹമ്മദ് ആരിഫ്, എ. ഷാനവാസ്,എസ്. ദേവമനോഹർ, കെ. മുഹമ്മദ് ഷാഫി, ബി. കൃഷ്ണകുമാർ, കെ. സലിം, ടി.കെ സുബ്രഹ്മണ്യൻ, കെ.വി മഹേഷ്ദാസ്, കെ.കെ മൊയ്തീൻ കുട്ടി , എസ്. ആർ. ജ്യോതിഷ് കുമാർ, വി.ഡി. വിജയൻ, പി. വാഹിദ് , എം.പി മോഹനചന്ദ്രൻ നായർ.

ഇവരിൽ ബഹുഭൂരിപക്ഷം പേരും വിരമിച്ചു കഴിഞ്ഞു. ഇവർ ഇന്ന് ചീഫ് സെക്രട്ടറി മുമ്പാകെ റിപ്പോർട്ട് ചെയ്യും. അതോടെ ഇവർ സംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥരാവും. അതിനു ശേഷമാവും ഇവർക്ക് നിയമനം ലഭിക്കുക.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ