middle-aged man died after being hit by a private bus in pala 
Kerala

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

സ്റ്റാൻഡിൽ ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസിൽ ചാടിക്കയറാൻ ശ്രമിക്കവേയാണ് അപകടം

കോട്ടയം: പാലാ പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.

സ്റ്റാൻഡിൽ ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസിൽ ചാടിക്കയറാൻ ശ്രമിക്കവേയാണ് അപകടം. ബസിൽ നിന്നും പിടിവിട്ട് വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. ആൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം