മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടി  
Kerala

ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു

MV Desk

മലപ്പുറം: മലപ്പുറത്ത് ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ - വസന്ത ദമ്പതികളുടെ മകൻ എം.എസ്. അശ്വിനാണ് മർദനമേറ്റത്.

അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്തു കൊണ്ടു എന്നാരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മർദിച്ചത്.

മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സെപ്ടംബർ 2 നാണ് കുട്ടിക്ക് മർദനമേറ്റത്. പിന്നാലെ കുട്ടിയെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും കുട്ടി ചികിത്സയിലാണ്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി.

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ

കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി