Milma milk 
Kerala

മിൽമ അനിശ്ചിതകാല പണിമുടക്കിലേക്ക്

ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും തൊഴിലാളികള്‍ക്കെതിരായ പ്രതികാര നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യം

കൊച്ചി: മില്‍മയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും തൊഴിലാളികള്‍ക്കെതിരായ പ്രതികാര നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 24 ന് രാവിലെ 6 മുതല്‍ ദക്ഷിണമേഖലാ മില്‍മയില്‍ അനിശ്ചിതകാല പണിമുടക്ക്. വിവിധ തൊഴിൽമേഖലകളിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി ഐഎന്‍ടിയുസി വ്യാപക സമരത്തിനാണ് തയാറെടുക്കുന്നത്.

ഓണക്കാലമടുത്തിട്ടും തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 5 ന് 14 ജില്ലകളിലും കലക്റ്ററേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. ഓഗസ്റ്റ് 21 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

ഓഗസ്റ്റ് 27 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും കീഴിലുള്ള തൊഴിലാളികളുടെ ധര്‍ണ നടക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി