മുഖം ഒഴിവാക്കി ശരീരത്തിന്‍റെ ചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; ദുരനുഭവം പങ്കുവച്ച് മന്ത്രി ബിന്ദു കൃഷ്ണ

 
Kerala

മുഖം ഒഴിവാക്കി ശരീരത്തിന്‍റെ ചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; ദുരനുഭവം പങ്കുവച്ച് മന്ത്രി ബിന്ദു കൃഷ്ണ

ഒരു മന്ത്രിയായ എന്‍റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും

Namitha Mohanan

തിരുവനന്തപുരം: തനിക്ക് നേരിട്ട ദുരുനുഭവം വെളിപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്ത് ഒരു സ്കൂൾ പരിപാടിക്കിടെ തന്‍റെ മുഖം ഒഴിവാക്കി ശരീരത്തിന്‍റെ മാത്രം ചിത്രമെടുത്ത് ഒരാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് മന്ത്രി പറഞ്ഞത്.

ഇത് കണ്ടുനിന്ന ചിലർ ഉടൻ തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചെങ്കിലും ചിലരത് സ്ക്രീൻഷോട്ട് എടുത്ത് വച്ചിട്ടുണ്ടാവും. മന്ത്രിയായ തന്‍റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

"ഒരു സ്കൂളിൽ പോയപ്പോള്‍ ഒരു മോശം അനുഭവമുണ്ടായി, ഞാനൊന്നും അറിയുന്നില്ല, അവിടെയിരിക്കുന്ന ഒരാള്‍, ഞാൻ ആളിനെയൊന്നും പറയുന്നില്ല. ഒരാള്‍ ഫോട്ടോയെടുത്തു. അപ്പോള്‍ തൊട്ടുബാക്കിൽ നിൽക്കുന്ന ആള്‍ കാണുന്നുണ്ട്. മുഖം സൂം ചെയ്യുന്നില്ല, ബോഡിയാണ് സൂം ചെയ്യുന്നത്. അപ്പോത്തന്നെ അടുത്ത് നിന്ന ആള്‍ പറഞ്ഞ് അതങ്ങ് മാറ്റി. പിന്നീട് കുഴപ്പമുണ്ടാകില്ലെന്ന് വിചാരിച്ചു, പക്ഷേ അയാള്‍ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി ഉണ്ട്. പിന്നീട് അത് വലിയ വിഷയമാക്കി അയാളത് ഡിലീറ്റ് ചെയ്തു. എങ്കിളും ആളുകള്‍ അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് ബന്ധപ്പെട്ട മാനേജ്മെന്‍റിനെയൊക്കെ അറിയിച്ചു.' ബിന്ദു കൃഷ്ണ പറഞ്ഞു.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ