ബിന്ദുകൃഷ്ണ

 
Kerala

തലയില്‍ ചൂടുപായസം വീണ സംഭവം; അന്വേഷണം വേണ്ടെന്ന് ഡിജിപിക്ക് കത്ത് നല്‍കി മന്ത്രി ബിന്ദു കൃഷ്ണ

സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രിയുടെ വിശദീകരണം

Sarath Nath MS

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തലയിൽ ചൂടുപായസം വീണ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പൊലീസ് അന്വേഷണം വേണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ പൊലീസ് മേധാവിയെ അറിയിച്ചു. വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാമെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണ് ഉണ്ടായതെന്നും തനിക്ക് പരാതിയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈ തട്ടി തലയിൽ വീണതാണ്. പൊലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കുന്നതാണ് നടപടി. അന്വേഷണം ആവശ്യമില്ല എന്ന് പറഞ്ഞ് ഡിജിപിക്ക് താൻ കത്ത് നൽകിയിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കൊല്ലത്ത് കെഎസ്ആർടിസിയുടെ സ്ത്രീ സൗജന്യ യാത്രയുടെ ഉദ്ഘാടന ദിവസമാണ് തിരക്കിനിടെ പായസം കൈതട്ടി മന്ത്രിയുടെ തലയിൽ വീണത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പായസം കൈമാറുമ്പോഴായിരുന്നു ചൂടുപായസം മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ എന്താണ് സംഭവിച്ചത് എന്നറിയാതെ മന്ത്രി ചാടി എഴുന്നേറ്റതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുകയായിരുന്നു.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്