Minister K. Krishnankutty file
Kerala

വൈദ്യുതി നിയന്ത്രണം 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല

വെള്ളിയാഴ്ച തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടെന്നും മന്ത്രി

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകള്‍ തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. 10 മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. നിയന്ത്രണത്തിന്‍റെ പുരോഗതി ശനി, ഞായർ ദിവസങ്ങളിൽ വിലയിരുത്തും, അതിനു ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മേഖല തിരിച്ചുള്ളനിയന്ത്രണത്തിൽ ഗുണം കണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ണാർക്കാട് മേഖലയിൽ വെള്ളിയാഴ്ച തുടങ്ങിയ നിയന്ത്രണം ഫലം ചെയ്തു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞു. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണത്തിന്‍റെ ഭാഗമായി താനും വൈദ്യുതി വൈദ്യുതി ഉപയോഗം കുറച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉപഭോഗം കൂടിയതോടെ വെള്ളിയാഴ് രാത്രി മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ഉപയോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളാണ് ഈ സർക്കിളിൽ വരുന്നത്.

ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം. രാത്രി 7നും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡിലെത്തി. വ്യാഴാഴ്ച്ച വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. കഴിഞ്ഞ മാസം 30 ലെ 113.15 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് മറികടന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5797 മെഗാവാട്ട് എന്ന റെക്കോഡും രേഖപ്പെടുത്തി.

ഇടതുപക്ഷം വലത്-ഹിന്ദുത്വ ചേരിയിലേക്ക്: ആപത്കരമെന്ന് സച്ചിദാനന്ദൻ

"അച്ഛന് നൽകിയത് വൃത്തികെട്ട വൃക്കയെന്ന് ആരോപിച്ചു"; കുടുംബത്തിനെതിരേ ലാലുവിന്‍റെ മകൾ

ഗംഭീറിന്‍റെ പരീക്ഷണം അപ്പാടെ പാളി; 124 റൺസ് ചെയ്സ് ചെയ്യാനാവാതെ ഇന്ത്യ തോറ്റു

സാരിയെച്ചൊല്ലി വഴക്ക്; വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രതിശ്രുതവധുവിനെ തലയ്ക്കടിച്ച് കൊന്നു

എസ്ഐആർ ജോലിസമ്മർദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി