കടന്നപ്പള്ളി രാമചന്ദ്രൻ
തൃശൂർ: നെഞ്ച് വേദനയെത്തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ വകുപ്പിന്‍റെ പരിപാടിക്കായി ശനിയാഴ്ച രാവിലെയാണ് മന്ത്രി വന്ദേഭാരതിൽ തൃശൂരിലെത്തിയത്. നെഞ്ച് വേദന തോന്നിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് ഡോക്റ്റർ എത്തി പരിശോധിച്ചു. ഡോക്റ്ററുടെ നിർദേശപ്രകാരമാണ് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.