മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തിൽപെട്ട സംഭവം; ഡ്രൈവർക്കെതിരേ കേസ്

 
Kerala

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഡ്രൈവർക്കെതിരേ കേസ്

പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ് കേസ്.

പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വാമനപുരത്ത് വച്ചായിരുന്നു അപകടം. എതിരേ വന്ന കാർ നിയന്ത്രണം വിട്ട് മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു. മന്ത്രിയടക്കം കാറിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് ജി. സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി യാത്ര തുടർന്നത്.

ലോകകപ്പ് ജേതാവ് ക്രാന്തി ഗൗഡിന്‍റെ അച്ഛന് പൊലീസ് ജോലി തിരിച്ചുകിട്ടും

ആർ. ശ്രീലേഖയും പത്മിനി തോമസും ഉൾപ്പടെ പ്രമുഖർ; തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ബിജെപി, സ്ഥാനാർഥി പട്ടിക പുറത്ത്

രാജ്യത്തുടനീളം ഭീകരാക്രമണത്തിന് പദ്ധതി; ഗുജറാത്തിൽ മൂന്ന് ഭീകരർ പിടിയിൽ

കോതമംഗലത്ത് ബിരുദ വിദ്യാർഥിനി കോളെജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

മുഖ്യമന്ത്രിക്ക് യുഎഇയിൽ സ്വീകരണം; മന്ത്രിയുമായി കൂടിക്കാഴ്ച