വി.ഡി. സതീശൻ | എം. ലിജു

 
Kerala

മദ്യ നികുതി കുറച്ചത് വകുപ്പ് മന്ത്രി അറിഞ്ഞില്ല; അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാൻ എം. ലിജു

സതീശന്‍റെ തീരുമാനങ്ങൾക്കെതിരേ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുയരുന്നുണ്ട്

Namitha Mohanan

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനായാണ് കൂടിക്കാഴ്ച.

എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് നീക്കം. നിയമസഭയിൽവച്ചാവും കൂടിക്കാഴ്ച. സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് തിങ്കളാഴ്ച നിയമസഭയിൽ തുടക്കമാവുകയാണ്. ഇതിനു മുന്നോടിയായാണ് കൂടിക്കാഴ്ച.

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവുമാണ് നിയമസഭയിൽ പ്രധാന ചർച്ചയാവുക. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനാണ് പ്രതിപക്ഷം നീക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അതൃപ്തികൾ പരസ്യമാവുന്നുണ്ട്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍