ഒ.ജെ. ജനീഷ്

 
Kerala

യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തു നിന്നു നീക്കണം; രാഹുൽ ഗാന്ധിയെ സമീപിക്കാൻ മന്ത്രി ഒ.ജെ. ജനീഷ്

മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീക്കം

Aswin AM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ‍്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മന്ത്രി ഒ.ജെ. ജനീഷ്. ഇതിനായി വരും ദിവസങ്ങളിൽ അദ്ദേഹം ഡൽഹിയിലേക്ക് യാത്ര തിരിക്കും.

മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീക്കം. യൂത്ത് കോൺഗ്രസിന് പുതിയ അധ‍്യക്ഷൻ വരണമെന്ന ആവശ‍്യവും ശക്തമായി ഉയരുന്നുണ്ട്.

ഒ.ജെ. ജനീഷ് അധ‍്യക്ഷ സ്ഥാനം ഒഴിയുന്നതോടെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ബിനി ചുള്ളിയിൽ അധ‍്യക്ഷനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനം ഒഴിഞ്ഞപ്പോഴും ബിനു ചുള്ളിയലിന്‍റെ പേര് ഉയർന്നിരുന്നു. അതേസമയം, അരിതാ ബാബുവിനെയും അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ‍്യതയുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

'വിമാനങ്ങൾ നൽകുന്നത് ആരാണെന്ന് മുഖ‍്യമന്ത്രി പറയുന്നില്ല'; പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ- എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി എസ്ഐടിക്ക് കൈമാറി

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

ലക്ഷ്മി നായർ എന്ന പേരിൽ സോളാർ കേസ് പ്രതിയെ ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് ഗണേഷ്‌കുമാറാണെന്ന് മൊഴി

"മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം"; വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്ഐ