.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കരിപ്പൂർ റൺവേ വികസനം; നടപടിക്രമങ്ങൾ ഒരുമാസത്തിനകം പൂർത്തിക്കുമെന്ന് മന്ത്രി വി. അബുദുറഹ്മാൻ

റണ്‍വേ വികസനത്തിനായി കരിപ്പൂരില്‍ ഏറ്റെടുത്ത ഭൂമിയുടെ വില നിര്‍ണയിച്ച് ഉടമകളുമായി ധാരണയായി,പാരിസ്ഥിതികാഘാത പഠനം കൂടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഭൂമി ഏറ്റെടുപ്പ് നടപടികളാരംഭിക്കും

MV Desk

മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിനകം പൂർത്തിക്കുമെന്ന് മന്ത്രി വി. അബുദുറഹ്മാൻ .റൺവേ വികസനത്തിന് ഭൂമി ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അബുദുറഹ്മാന്‍റെ പ്രതികരണം.

റണ്‍വേ വികസനത്തിനു വേണ്ടി കരിപ്പൂരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയിച്ച് ഉടമകളുമായി ധാരണയായതായും പാരിസ്ഥിതികാഘാത പഠനം കൂടി പൂര്‍ത്തിയായി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഭൂമി ഏറ്റെടുപ്പ് നടപടികളാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാര വിതരണം അടുത്ത മാസം തന്നെ പൂര്‍ത്തിയാക്കും. ഭൂമി മണ്ണിട്ട് ഉയര്‍ത്താനുള്ള ചെലവുകള്‍ അടക്കം എയര്‍പോര്‍ട്ട് അതോറിറ്റി വഹിക്കാമെന്ന് അറിയിച്ചതായും നിലവിലെ വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യോമയാന മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി അബുദുറഹ്മാൻ പ്രതികരിച്ചു

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ