മന്ത്രി സജി ചെറിയാൻ 
Kerala

സജി ചെറിയാന്‍റെ വിവാദപ്രസംഗം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

2022 ൽ മല്ലപ്പള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം

കൊച്ചി: ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പൊലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ജസ്റ്റീസ് ബെച്ചു കുര്യന്‍റേതാണ് നിർദേശം.

2022 ൽ മല്ലപ്പള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേ മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. പ്രസംഗം പരിശോധിക്കുമ്പോൾ ഭരണഘടനയോട് ബഹുമാനക്കുറവ് കാണുന്നതായി ജസ്റ്റീസ് ബെച്ചു കുര്യൻ വാക്കാൽ പരാമർശിച്ചു. മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനയോട് ബഹുമാനക്കുറവില്ലെന്ന് ഡിജിപി ടി.എ. ഷാജി വാദിച്ചു. കേസ് ഒക്ടോബർ 23ന് വീണ്ടും പരിഗണിക്കും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്