കാലടി പാലത്തിലെ 'കുഴി'യിൽ പെട്ട് സുരേഷ് ഗോപി
file image
കാലടി: എറണാകുളം കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രമന്ത്രിയും കുടുങ്ങിയത്.
തുടർന്ന് കാറിൽ നിന്നിറങ്ങിയ മന്ത്രി പാലത്തിലെ കുഴികൾ പരിശോധിച്ചു. എത്രയും വേഗത്തിൽ പരിഹരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടിറിക്ക് നിർദേശം നൽകി.
പാലത്തിലെ കുഴികൾ കാരണം കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കേന്ദ്രമന്ത്രിയെ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ എത്തി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. തൽക്ഷണം പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് പ്രശ്ന പരിഹാരത്തിന് നിർദേശം നൽകുകയായിരുന്നു മന്ത്രി.