വി. ശിവൻകുട്ടി
കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതികരിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. ഗോവിന്ദച്ചാമി സ്കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോയെന്നും തന്നോട് ചോദിച്ചിട്ട് കാര‍്യമില്ലെന്നും മന്ത്രി പറഞ്ഞു.
മാധ‍്യമപ്രവർത്തകരുടെ ചോദ‍്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. പൊലീസിന്‍റെ തെരച്ചിലിനൊടുവിൽ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. ജയിലിനകത്തു നിന്നും പുറത്തു നിന്നും ഗോവിന്ദച്ചാമിക്ക് പിന്തുണ ലഭിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.