Kerala

പമ്പാ നദിയിൽ കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെടുത്തു

ചൊവ്വാഴ്‌ച രാവിലെ 10 മണിയോടുകൂടി ആറന്മുള മാലക്കര അമ്പലക്കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

പത്തനംതിട്ട: മാലക്കര പള്ളിയോട കടവിന് സമീപം കഴിഞ്ഞ ദിവസം പമ്പാ നദിയിൽ കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെടുത്തു. മുളക്കുഴ അരീക്കര ശ്രീസദനത്തിൽ ഭുവനേന്ദ്രൻ്റെ മകൻ ശ്രീജിത്തി (53 )ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാവിലെ 10 മണിയോടുകൂടി ആറന്മുള മാലക്കര അമ്പലക്കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച പകൽ മാലക്കര പള്ളിയോടക്കടവിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്കൂട്ടറും ചെരുപ്പുകളും താക്കോലും നാട്ടുകാർ കണ്ടിരുന്നു. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്നു വാഹനത്തിൻ്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടിൽ നിന്നും കാണാതായി എന്ന് കണ്ടെത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ആളിനെ കണ്ടുകിട്ടിയിരുന്നില്ല. ആറന്മുള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

''ചുമതലയേറ്റത് അധികാരം രുചിക്കാനല്ല, ആറുമാസത്തിലധികം തുടരില്ല'': സുശീല കർക്കി

നിയമസഭയിൽ രാഹുലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ

മാനസികപ്രശ്നം നേരിടുന്ന കുട്ടിയുമായി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അമ്മ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം