പരിശീലനത്തിനിടെ കൊച്ചി കായലിൽ കാണാതായ നാവിക ഉദ‍്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി

 

കൊച്ചി കായൽ

Kerala

പരിശീലനത്തിനിടെ കൊച്ചി കായലിൽ കാണാതായ നാവിക ഉദ‍്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി

തേവര പാലത്തിൽ നിന്നും ഞായറാഴ്ചയാണ് പരിശീലത്തിനായി ടാൻസാനിയൻ നാവികസേന ഉദ‍്യോഗസ്ഥൻ കായലിലേക്ക് ചാടിയത്

കൊച്ചി: പരിശീലനത്തിനിടെ കൊച്ചി കായലിൽ ചാടി കാണാതായ നാവികസേന ഉദ‍്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടാൻസാനിയൻ നാവികസേന ഉദ‍്യോഗസ്ഥനായ അബ്ജുൽ ഇബ്രാഹിം സലാഹിയെ ഞായറാഴ്ചയാണ് കാണാതായത്.

തേവര പാലത്തിൽ നിന്നും ചാടുകയായിരുന്നു. ഏഴിമല നാവിക അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ പരിശീലനത്തിനെത്തിയതായിരുന്നു അബ്ജുൽ ഇബ്രാഹിം സലാഹി.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ