Kerala

അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്; കുമളിയിൽ നിരോധനാജ്ഞ

ഒൻപതുമണിയോടെ പെരിയാർ വന്യജീവി സങ്കതത്തിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം

ഇടുക്കി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനുമായുള്ള യാത്ര തുടങ്ങി. അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേത ത്തിലേക്കാണ് മാറ്റുക. ഇതേത്തുടർന്ന് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ ഏഴുമണി വരെയാണ് നിരോധനാജ്ഞ. ഇന്നു രാവിലെ തുടങ്ങിയ അരിക്കൊമ്പൻ ദൗത്യം വൈകീട്ടോടെയാണ് പൂർത്തിയാക്കാനായത്.

ചിന്നക്കനാലിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയെങ്കിലും എവിടേക്കാണ് മാറ്റുന്നത് സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒൻപതുമണിയോടെ പെരിയാർ വന്യജീവി സങ്കതത്തിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.തെക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്.

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു